Kottayam

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പി.കെ. അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ ഉദ്‌ഘാടനം നടത്തി : എൽ.ഡി.എഫ്

ഈരാറ്റുപേട്ട – ഹാരിസ് ബീരാൻ എം.പി.യുടെ ഫണ്ടിൽ നിന്നും അമ്പത്തിഅഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തികരിക്കാതെയാണ് പി.കെ. അലിയാർ കമ്മൂണിറ്റി ഹാൾ ഉദ്‌ഘാടനം  നടത്തിയത് എന്ന് എൽ.ഡി.എഫ് നഗരസഭാ കൗൺസിലർമാർ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ  നടന്ന വാർത്താ  സമ്മേളനത്തിൽ പറഞ്ഞു.

കുടിവെള്ളം, ഇലക്ട്രിസിറ്റി കണക്ഷൻ, ശൗചാലയം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഉത്ഘാടനം നടത്തിയത് മൂലമാണ് എൽ.ഡി.എഫ് കൗൺസിലർമാർ വിട്ട് നിന്നത് എന്ന് നഗരസഭാ എൽ.ഡി.എഫ് പാർലമെൻറ്റി പാർട്ടി ലീഡർ സവാദ് ഇഞ്ചകാടൻ, കൗൺസിലർമാരായ റാസി വട്ടക്കയം , ഇൽമുന്നീസ ഷാഫി, തസ്നിഹസീബ് , എന്നിവർ പറഞ്ഞു. ?

കഴിഞ്ഞ നഗരസഭാ ഭരണസമിതി ഉദ്‌ഘാടനം  ചെയ്ത ഗവ: ആഷുപത്രിയില എക്സ്റേ യൂണിറ്റ് ഇത് വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അനധികൃത കെട്ടിട നിർമ്മാണം സംബന്ധിച്ച് ആക്ഷേപം നിലനിൽക്കുന്ന വ്യക്തിയെ നഗരസഭാ സ്റ്റാൻഡിംഗ് കൗൺസിലർ ആയി നിയമിക്കാനുള്ള ഭരണ സമിതി തീരുമാനം വിരോധാഭാസമാണ് എന്നും, പതിനൊന്നാം ഡിവിഷനിൽ ആശാവർക്കർ നിയമനത്തിൽ യോഗ്യത ഉള്ളവരെ തഴഞ്ഞ് ഭരണ കക്ഷിക്ക് താൽപര്യമുള്ളവരെ നിയമിച്ചത് തെറ്റായ പ്രവണതയാണ്.

പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ചെളികുണ്ട് നീക്കം ചെയ്ത് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കണം , നഗരസഭയിലെ വിവിധ വാർഡുകളിൽ തകർന്ന് കിടക്കുന്ന റോഡുകൾ ടാറിംങ് നടത്തണമെന്നും, പല ഡിവിഷനും കളിലും വഴി വിളക്കുകൾ സ്ഥാപക്കണമെന്നും’സിവിൽ സ്റ്റേഷൻ നിർമ്മാണം മുൻ എം.എൽ .എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഭരണാനുമതി ലഭിച്ച് നിർമ്മാണ ഉത്ഘാടനം നടത്തിയതാണ് മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top