പാലാ :ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ കൗൺസിലിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോവുകയും ;മൊബൈലിൽ തോണ്ടി കളിക്കുകയും ചെയ്യുന്ന ചെയർപേഴ്സൺ പാലായ്ക്ക് നാണക്കേടെന്ന് കൗൺസിലർ അഡ്വ ബെറ്റി ഷാജു തുരുത്തേൽ അഭിപ്രായപ്പെട്ടു .പാലാ നഗരസഭയുടെ കീഴിലുള്ള ജനറൽ ആശുപത്രിയിലെ എച്ച് എം സി ഉടൻ വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം പാലാ മുനിസിപ്പാലിറ്റിക്ക് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ ബെറ്റി ഷാജു തുരുത്തേൽ.

നല്ലൊരു ചെയർ പേഴ്സണാണെങ്കിൽ കാര്യങ്ങൾ പഠിക്കാൻ വെറും മൂന്ന് മാസം മതിയാകും ,പക്ഷെ ഈ ചെയർപേഴ്സൺ ആറു മാസമായിട്ടും മൊബൈലിൽ തോണ്ടിക്കളി മാത്രമേയുള്ളൂവെന്നു ബെറ്റി ഷാജു കുറ്റപ്പെടുത്തി .എച്ച് എം സി എന്ന് പറഞ്ഞാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി എന്നാണെന്ന് അറിയില്ലാത്തവർ പോലും വലിയ വർത്തമാനമാണ് പറയുന്നതെന്നും ബെറ്റി സൂചിപ്പിച്ചു .

തങ്ങൾ ഒരു ധർണ്ണ നടത്തിയപ്പോൾ തന്നെ എച്ച് എം സി കൂടുവാൻ തീരുമാനിച്ചത് തങ്ങളുടെ സമരത്തിന്റെ ധാർമ്മിക വിജയമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ കുറ്റപ്പെടുത്തി .മഴക്കാല പൂർവ ശുചീകരണം പോലും നടത്താൻ അറിയാത്ത ഈ ഭരണം പാലാക്കാർക്കു ബാധ്യതയായി മാറിയെന്നു ബിജു പാലൂപ്പടവൻ കുറ്റപ്പെടുത്തി .

സിപിഎം ന്റെ രണ്ടു കൗണ്‍സിലര്‍മാരടക്കം പത്ത് പേര് ധർണ്ണയിൽ പങ്കെടുത്തു .കേരളാ കോൺഗ്രസ് എമ്മിലെ റൂബിയും ;സനിൽ രാഘവനും അസൗകര്യങ്ങളെ തുടർന്ന് പങ്കെടുത്തില്ല .