Kerala

പിഎം ശ്രീ; കഴിഞ്ഞ സർക്കാർ ആരുമറിയാതെ ഒപ്പിട്ട പദ്ധതി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാര്‍ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും കൂടിയില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തങ്ങള്‍ എന്ത് ചെയ്യണമെന്ന് ഉപസമിതി കൂടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കിയതിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. അനര്‍ഹരായ ആളുകള്‍ക്ക് നിയമനം നല്‍കിയെന്ന് പരാതി ലഭിച്ചു.

ഇന്ന് പരിശീലനം തുടങ്ങേണ്ടതായിരുന്നു. അത് നിര്‍ത്തിവെയ്ക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അര്‍ഹതയില്ലാത്തവരെ എസ്‌ഐയാക്കാന്‍ പാടില്ല. യോഗ്യതയില്ലാത്തവരുടെ നിയമനം നടത്തുന്നത് ശരിയല്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top