തിരുവനന്തപുരം പ്രസ്ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല, അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും നിയമസഭയില്‍ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയെ കൂടുതല്‍ ജനകീയമാക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 138 വര്‍ഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ വരുംതലമുറക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങളും നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.