പത്തനംതിട്ട അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വയോധികയായ സ്ത്രീക്ക് നേരെ സുരക്ഷാ ജീവനക്കാരന്റെ ക്രൂര മർദ്ദനം.
ആന്ധ്ര സ്വദേശിനിയായ പത്മാവതി എന്ന വയോധികയ്ക്കാണ് മർദ്ദനമേറ്റത്. കെഎസ്ആർടിസിയിലെ താൽക്കാലിക സെക്യൂരിറ്റി ചുമതലയുള്ള ആർ. വേണു എന്ന ജീവനക്കാരനാണ് ഇവരെ ചൂരൽ കൊണ്ട് അടിച്ചത്.
സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുകയായിരുന്ന പത്മാവതിയോടും ഒപ്പമുണ്ടായിരുന്ന കാഴ്ചപരിമിതിയുള്ള അന്നയ്യ നായിക്കിനോടും അവിടെനിന്ന് മാറിപ്പോകാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ കാഴ്ചപരിമിതിയുള്ള വ്യക്തിയെയും കൂട്ടി മാറിപ്പോകാൻ സമയമെടുത്തതോടെ വേണു ചൂരൽ വടിയുമായി വന്ന് വയോധികയെ കാലിൽ മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.