പാലായിലെ ജനം ഭരണ കൂടത്തിന്റെ ഇരകളോ ..?സന്തോഷ് പുളിക്കൻ എന്ന ഓട്ടോ തൊഴിലാളി നഗര സഭയ്ക്ക് മുമ്പിൽ വാമൂടിക്കെട്ടി പുളി വാറുമേന്തി ഒറ്റയാൾ സമരം നടത്തുന്നു.തിങ്കളാഴ്ച രാവിലെ 11.30 നാണു പുളിക്കൽ ഒറ്റയാൾ സമരം നടത്തുന്നത് .

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് 6 സീറ്റ് ജനം കൊടുത്തു എന്നിട്ടും അവർ അതിനെ പുല്ലായി കാണുന്നു .സ്വതന്ത്രന്മാർക്ക് മൂന്നു സീറ്റും കൊടുത്തു എന്നിട്ടും അവർ അതിന്റെ വില മനസിലാക്കാതെ തമ്മിലടിക്കുന്ന .

ആർക്കു വേണ്ടി നിങ്ങൾ ഭരിക്കുന്നു .ജനങ്ങൾക്ക് വേണ്ടിയാണോ നിങ്ങൾ തമ്മിലടിക്കുന്നത് .മഴക്കാല പൂർവ ശുചീകരണം നഗരസഭയിൽ നടക്കുന്നുണ്ടോ .അതോ മഴക്കാല പൂർവ ശുചീകരണത്തിന് നിങ്ങളുടെ തമ്മിലടി മൂലം മഴ കഴിഞ്ഞേയുള്ളോ .അത് ജനങ്ങളോട് തുറന്നു പറയാൻ ധൈര്യമുണ്ടോ ..?

പാലായുടെ നവാബ് രാജേന്ദ്രൻ പറയുന്നു .കൊച്ചു കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾ പുളി വാർ വെട്ടി അടിക്കും അവർ നന്നാകാനാണ് ഇങ്ങനെ ചെയ്യുന്നത് .പഴയ ആചാര രീതിയുടെ ഭാഗമായി വാമൂടിക്കെട്ടി നഗരസഭയെ പുളി വാറുകൊണ്ട് അടിക്കുന്ന സമരമാണ് ഞാൻ നടത്തുന്നത് .വിവരമുണ്ടെന്നു പറയുന്നവരുടെ വിവരക്കേടിനു ജനമാണോ ഉത്തരവാദി ചോദിക്കുന്നത് പാലായുടെ നവാബ് രാജേന്ദ്രൻ സന്തോഷ് പുളിക്കലാണ് .