Kerala

ഇന്ന് ജൂൺ 14 ലോക രക്തദാതാ ദിനം രക്തദാതാക്കളുടെ ക്ഷാമം പരിഹരിക്കാൻ ബഹുജനങ്ങൾ മുമ്പോട്ടു വരണം

 

പാലാ: ലോക രക്തദാതാ ദിനമാണ് ഇന്ന്. രക്തദാതാ ദിനാചരണം ആചരിക്കുന്ന വേളയിലും രക്തദാതാക്കളെ കിട്ടാതെ രോഗികളുടെ ബന്ധുക്കൾ ഓടി നടക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലും പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ എല്ലാ ആശുപത്രികളിലും രക്തദാതാക്കളെ കിട്ടാതെ രക്തക്ഷാമം രൂക്ഷമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസിറ്റീവ് രക്തത്തിനുപോലും പത്തും പതിനഞ്ചും പേരെ വിളിക്കുമ്പോഴാണ് ഒരാളെ ലഭിക്കുന്നത്. ദിവസേന ആവറേജ് അൻപതിലകം പേർ രക്തത്തിനായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും 30 ശതമാനം പേരെ മാത്രമാണ് സഹായിക്കുവാൻ സാധിക്കുന്നുള്ളുവെന്നും ഷിബു തെക്കേമറ്റം പറഞ്ഞു.
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 50 കിലോഗ്രാം തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ – പുരുഷ ഭേദമന്യേ
ആർക്കും രക്തദാനം നടത്താവുന്നതാണ്.

നമ്മൾ ഓരോരുത്തർക്കും 5 മുതൽ 6 വരെ ലിറ്റർ രക്തം ആണ് ശരീരത്തിലുള്ളത് അതിൽ നിന്നും 450 ml അല്ലെങ്കിൽ 350 ml ആണ് മാറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കൊടുക്കേണ്ടത് . കൊടുക്കുന്ന രക്തം 24 മണിക്കൂറിനകം തന്നെ തിരികെ നമ്മളുടെ ശരീരത്ത് ഉണ്ടാകും. രക്തദാനം കൊണ്ട് സഹജീവികളുടെ ജീവൻ രക്ഷിക്കുന്നു എന്നതിനേക്കാളുപരി ഓരോ രക്തദാതാവും ഓരോ തവണ രക്തം ദാനം ചെയ്യുമ്പോഴും സ്വയം ഹെൽത്ത് ചെക്കപ്പ് ലഭിക്കുന്നുണ്ട്. 1200/- രൂപയുടെ ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമാണ് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കൊടുക്കുന്നത്.

ജില്ലയിലെ എല്ലാ ആശുപത്രികളിലും രക്തത്തിന് വേണ്ടി രോഗികളുടെ ബന്ധുക്കൾ ഓടി നടക്കുന്ന ഈ അവസരത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 14 മുതൽ ജൂലൈ 14 വരെ ബ്ലഡ് ഡൊണേഷൻ ചലഞ്ച് നടത്തുന്നു. ഈ ചലഞ്ചിൽ പങ്കെടുത്തു രക്തം ദാനം ചെയ്യുവാൻ താല്പര്യമുള്ളവർ അടുത്തുള്ള ആശുപത്രികളിലോ 9447043388 എന്ന നമ്പരിൽ ബന്ധപ്പെടവുന്നതാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top