Kerala

സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നുവെന്നും താന്‍ ആണ് അതിനെതിരെ ആദ്യം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. ഞാന്‍ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. ഔദ്യോഗിക ബഹുമതി നല്‍കാന്‍ പൊലീസിന് കഴിയുന്നില്ല.

കുടുംബാംഗങ്ങളെ കര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വല്ലാത്തൊരു സ്ഥിതിയായിരുന്നു. ഞാന്‍ ആയിരുന്നു അതിനോട് ആദ്യം പ്രതികരിച്ചത് – മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top