Kerala

കെഎസ്ആര്‍ടിസില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. പ്രിയദര്‍ശിനി എന്ന പേരിലാണ് സൗജന്യയാത്ര നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. ഈ തുക സര്‍ക്കാര്‍ നല്‍കും. സ്റ്റേറ്റ് അറ്റോണിയായി അനൂപ് വി നായരെ നിയമിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top