തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജി വെക്കാൻ സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്.

തനിക്ക് എതിരെ വരുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…” എന്ന പരിഹാസപൂര്‍വം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

വ്യാജവാർത്തകൾ വിശ്വസിക്കുന്നവരോട്, സത്യം എന്താണെന്ന് അറിയാൻ ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം ‘സിനിമ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോടായി “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം!” എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.