Kerala

കെ സുരേന്ദ്രൻ ദേശീയ രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ

കോഴിക്കോട്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ ഭാരവാഹിയാകും.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയാവാനാണ് സാധ്യതയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാവും ലഭിക്കുക. അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും നിലവില്‍ ദേശീയ ഭാരവാഹികളാണ്. അതേസമയം, കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലപാടറിയിച്ചു.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കാനിരിക്കെയാണ് മാറ്റം ആവശ്യപ്പെട്ടത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top