Kerala

1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന 1200 കിലോയോളം വരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടിയം സ്വദേശി പ്രവീൺ പൊലീസിന്റെ പിടിയിലായി.

പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.

ദേശീയപാത വഴി വന്ന കാറിനെ ഡാൻസാഫ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. കാറിനുള്ളിലും ഡിക്കിയിലുമായി 26 ചാക്കുകളാണ് സംഘം കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top