Kerala

ചൂരനോലിക്കൽ കുന്ന് കോളനിയിലേക്കുള്ള വഴി റിയൽ എസ്റ്റേറ്റ് മാഫിയ കൈയ്യേറിയ സംഭവത്തിൽ സത്വര നടപടികളുമായി പഞ്ചായത്തും ;പോലീസും

പാലാ :കരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ചൂരനോലിക്കൽ കുന്ന് കോളനിയിലേക്കുള്ള വഴി റിയൽ എസ്റ്റേറ്റ് മാഫിയ കൈയ്യേറിയ സംഭവത്തിൽ സത്വര നടപടികളുമായി പഞ്ചായത്തും ;പോലീസും.15 അടിവീതിയുള്ള വഴിയുടെ മൂന്നടി കയ്യേറിയാണ് റിയൽ എസ്റ്റേറ്റ് മാഫിയാ കോളനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് .ഇത് മൂലം കോളനി നിവാസികളുടെ കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പോലും റിയൽ എസ്റ്റേറ്റ് മാഫിയാ കൈവശപ്പെടുത്തി .

എന്നാൽ ഈ കൈയ്യേറ്റങ്ങൾക്കെതിരെ കായീക ആക്രമണങ്ങൾക്കു പോവാതെ തികച്ചും ജനാധിപത്യ രീതിയിലാണ് പത്തോളം വരുന്ന കോളനിയിലെ കുടുംബങ്ങൾ പ്രതികരിച്ചത് .ആദ്യം തന്നെ അവർ സ്ഥലം വാർഡ് മെമ്പർ സന്തോഷിനെ വിവരം അറിയിക്കുകയും ;അദ്ദേഹം കയ്യേറ്റ കാരൂമായി സംസാരിക്കുകയും ചെയ്‌തെങ്കിലും തികച്ചും നിഷേധാത്മക നിലപാടാണ് അയാൾ സ്വീകരിച്ചത് .

തുടർന്ന് കരൂർ പഞ്ചായത്തിൽ രേഖ മൂലം പരാതി നൽകുകയും ;പാലാ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു .എന്നാൽ ഉടൻ തന്നെ പ്രതികരിക്കുന്ന നടപടിയാണ് പഞ്ചായത്ത് അധികൃതരിൽ നിന്നും ;പാലാ പോലീസിൽ നിന്നും ഉണ്ടായത്.വന്നു സ്ഥലത്തെ സ്ഥിതി ബോധ്യപ്പെട്ട പഞ്ചായത്ത് അധികാരികൾ സ്വകാര്യ വ്യക്തിക്ക് സ്റ്റോപ് മെമ്മോ നൽകുകയുണ്ടായി .അളന്നു തിരിച്ചിട്ടു മാത്രം നിർമാണ ജോലികൾ നടത്തിയാൽ മതിയെന്നും നിഷ്ക്കര്ഷിച്ചു .ഉടൻ തന്നെ പോലീസും സ്ഥലത്തെത്തി ഇരു കൂട്ടരുടെ സംസാരിച്ചു .സ്വകാര്യ വ്യക്തിയോട് നിർമ്മാണ പ്രവർത്തനം നിർത്തി വയ്ക്കുവാൻ ആവശ്യപ്പെട്ടു .സ്ഥലത്ത് ജാഗ്രത പാലിക്കുവാനും അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടാൽ വിവരം സ്റ്റേഷനിൽ അറിയിക്കണമെന്ന് സ്ഥല വാസികളോട് നിർദ്ദേശിക്കുകയും ചെയ്തു .

മീനച്ചിൽ താലൂക്കിലാകെയുള്ള കോളനികളെക്കാളും ഉയർന്ന നിലവാരത്തിൽ ചിന്തിക്കുന്നവരാണ് ചൂരനോലിക്കൽ കുന്നു കോളനി നിവാസികൾ ;വ്യക്തി ശുചിത്വത്തിലും ;പരിസര ശുചിത്വത്തിലും ഈ കോളനി മറ്റു കോളനികൾക്കു മാതൃകയാണ് .സ്വയം സംരഭകരുള്ള ഈ കോളനിയിൽ രണ്ടു നിലയുള്ള വാർക്ക കെട്ടിടം വരെ സ്വബന്ധമായുള്ളവരുണ്ട് .തങ്ങളുടെ കൂലിയിൽ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് ഇവർ തങ്ങളുടെ ഭവനം കെട്ടി പൊക്കിയത് .ഇരു ചക്ര വാഹനവും ,ഫോർ വീലറും  സ്വന്തമായുള്ളവരും ഈ കോളനിയിലുണ്ട് .വിധിയെ പഴിക്കുവാൻ ഈ കോളനിയിൽ ആരും  തയ്യാറല്ല .സ്വപരിശ്രമം കൊണ്ട് വിധിയെ കീഴടക്കുകയാണ് ഈ കോളനി നിവാസികൾ .കോളനിയിലെ ശാന്തമായ ജീവിതം ഹനിക്കുന്ന ഇക്കാര്യങ്ങൾ ജനങ്ങളെ ആദ്യം അറിയിച്ചത് കോട്ടയം മീഡിയയാണ് .കോട്ടയം മീഡിയയെ പൊതു ജനങ്ങൾ അഭിനന്ദിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top