Kerala

പാലായ്ക്കടുത്ത് കരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂരനോലിക്കൽ കുന്ന് കോളനി നിവാസികളുടെ റോഡ്; കയ്യേറി റിയൽ എസ്റ്റേറ്റ് സംഘം 

പാലാ :കരൂർ പഞ്ചായത്തിലെ ചൂരനോലിക്കൽകുന്ന് കോളനി നിവാസികൾ  സഞ്ചരിക്കുന്ന റോഡ് കയ്യേറി റിയൽ എസ്റ്റേറ്റ് സംഘം .ഇന്ന് രാവിലെയാണ് ഒരു വാഹനം നിറയെ പണിക്കാരുമായി വന്നു കോൺക്രീറ്റ്  തൂണുകൾ നാട്ടിയത് .800 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലും രേഖയിൽ വഴിയുണ്ടെങ്കിലും സ്വകാര്യ വ്യക്തി വഴി കയ്യേറുകയാണുണ്ടായത് .

പഞ്ചായത്തിലും ,സ്ഥലം വാർഡ് മെമ്പർക്കും പോലീസിലും പരാതി നൽകിയിരിക്കുകയാണ് കോളനി നിവാസികൾ .സ്ഥലം വാർഡ് മെമ്പർ സന്തോഷ് കുര്യത്ത് സ്ഥലം സന്ദർശിച്ച് കയ്യേറ്റക്കാരോട് സംസാരിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് അയാൾ സ്വീകരിച്ചതെന്നാണ് അറിവ് .

ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള ഏതൊരു നീക്കത്തെയും തടയുക തന്നെ ചെയ്യുമെന്ന് ചൂരനോലിക്കൽ കോളനി നിവാസികൾ കോട്ടയം മീഡിയയോട് പറഞ്ഞു .ശക്തമായ പ്രക്ഷോഭ പരിപാടികളും തങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top