പാലക്കാട്: നെന്മാറയില് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച രാത്രിയാണ് നെന്മാറ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ മോഷണം ഉണ്ടായത്. പ്രഭാവതി ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച ശേഷം അകത്തുണ്ടായിരുന്ന പതിനായിരത്തിലധികം രൂപ മോഷ്ടിക്കുകയായിരുന്നു.

പിറ്റേദിവസം രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.