Kerala

ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺ​ഗ്രസ് പ്രവർത്തകനെ പുറത്താക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺ​ഗ്രസ് പ്രവർത്തകനെതിരെ ഇടുക്കി ഡിസിസിയുടെ നടപടി. ഇടുക്കി ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അം​ഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റെ നിർദേശ പ്രകാരമാണ് നടപടി.

ഡീൻ കുര്യാക്കോസ് എം പി വി ഡി സതീശൻ്റെ പോരാളിയാണെന്നും എം പിക്കെതിരെ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺ​ഗ്രസ് പ്രവർത്തകർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന് ഡിഡിസി പ്രസിഡൻ്റ് പറഞ്ഞതിന് മറുപടിയായാണ് അനൂപ് കൊച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top