തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം ഡിജിപിയും നിയമസഭയിലെത്തിയതില്‍ വിവാദം.

ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിയമസഭയിലെത്തിയത് ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപി സഭയിലെത്തിയത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോഴാണ് കൂടെ ഡിജിപിയും പ്രവേശിച്ചത്. ഡിജിപി നിയമസഭയില്‍ പ്രവേശിക്കുന്നത് പതിവല്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയത്.