Kottayam

കുര്യാച്ചനും ,കൊച്ചും: മണിക്കൂറുകളുടെ വൃ ത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു

പാലാ: സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പയസ്മൗണ്ട് പാറപ്ലാക്കൽ പോത്തൻ കുര്യാക്കോസ് (കുര്യാച്ചൻ -86) 10 നു വൈകിട്ട് 4 നും സഹോദരൻ പി.പി.മൈക്കിൾ (കൊച്ച്-83) 12 നു വൈകിട്ട് 4 നുമാണ് മരിച്ചത്. കുര്യാച്ചന്റെ സംസ്കാരം ഇന്ന് (13.08) രാവിലെ 11 നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം പയസ്മൗണ്ട് സെന്റ് പയസ് ടെൻത് പള്ളിയിൽ നടത്തും.

കുര്യാച്ചന്റെ മൃതദേഹം കാണാനായി ഇന്നലെ വൈകിട്ട് വീട്ടിലേക്ക് വരും വഴി അസ്വസ്ഥത തോന്നിയ മൈക്കിളിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൈക്കിളിന്റെ സംസ്കാരം നാളെ (14.08) രാവിലെ 9.30 നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം പയസ്മൗണ്ട് സെന്റ് പയസ് ടെൻത് പള്ളിയിൽ.

കുര്യാച്ചന്റെ ഭാര്യ വാകക്കാട് മാറാമറ്റം പരേതയായ ചിന്നമ്മ. മക്കൾ: പയസ്, ചാർലി, റീന, റോണി (മേലുകാവ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം), ജോമോൻ (അയർലൻഡ്), സിജോ (ന്യൂസ് ലാൻഡ്). മരുമക്കൾ: ജോയമ്മ വരിക്കമാക്കൽ (മുട്ടം), ജെസി തയ്യിൽ (ചെമ്മലമറ്റം), ബേബിച്ചൻ വാണിയപ്പുരയ്ക്കൽ ( പൂഞ്ഞാർ), ലിജി പുന്നയ്ക്കപ്പടവിൽ (വാഴക്കുളം), സിനി മ്യാലിൽ (വണ്ണപ്പുറം), അൻസു പൂവക്കോട്ട് (കുറവിലങ്ങാട്).

മൈക്കിളിന്റെ ഭാര്യ ഉള്ളനാട് വടക്കേ മുളഞ്ഞനാൽ തെയ്യാമ്മ. മക്കൾ: ഷാന്റി, റെജി, സജി, ലിന്റി, ലിജി, ഫാ.പോൾസൺ (വികാരി, സെന്റ് ജോസഫ് ചർച്ച്, മണിയംകുളം), പയസ്. മരുമക്കൾ: സോണിച്ചൻ മുണ്ടിയാങ്കൽ (കടനാട്), ലിസി പുരയിടത്തിൽ (എലിക്കുളം), ജോസ് ലിൻ കുഴിപ്പാല (പന്നിമറ്റം), ജെന്നി പൂവക്കുളത്തേൽ (കലയന്താനി), സാവി പ്ലാക്കൂട്ടത്തിൽ (ഇടമറുക്), റിന്റു പാലയ്ക്കൽ ക്രുറവിലങ്ങാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top