കൊച്ചി: കൊച്ചിയില്‍ ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യം (49) എന്നയാളാണ് ജീവനൊടുക്കിയത്. അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫറിനേയും മേരിയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. പള്ളിപ്പെരുന്നാളിന് പോയി മടങ്ങിവരികയായിരുന്ന മേരിയേയും സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
പിന്നാലെ ഇയാള്‍ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. ക്രിസ്റ്റഫറിന്റെ സ്‌കൂട്ടര്‍ ഭൂരിഭാഗവും കത്തിനശിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
