തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഇതിനുള്ള തീവ്രശ്രമം തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.