ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് പുതിയ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടർ ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ കിം മുന്‍ സൂവിനെയാണ് ലീ ജേ-മ്യൂങ് പരാജയപ്പെടുത്തിയത്.
സൈനിക നിയമം പ്രഖ്യാപിച്ചത് മൂലമുണ്ടായ ആറ് മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് കൊറിയക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്.

ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ് 61 കാരനായ ലീ എത്തുന്നത്.