കേരള കോൺഗ്രസ്‌ മുൻ നേതാവ് വിക്ടർ ടി തോമസ് ബിജെപിയിലേക്ക്; ജോണി നെല്ലൂരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം നേരിട്ട് ബിജെപി യിൽ ചേരും - Kottayam Media

Kerala

കേരള കോൺഗ്രസ്‌ മുൻ നേതാവ് വിക്ടർ ടി തോമസ് ബിജെപിയിലേക്ക്; ജോണി നെല്ലൂരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം നേരിട്ട് ബിജെപി യിൽ ചേരും

Posted on

പത്തനംതിട്ട: കേരള കോൺഗ്രസ്‌ (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് ബിജെപിയിലേക്ക്. ഇദ്ദേഹം ഉടൻ പാർട്ടി അംഗത്വം സ്വീകരിക്കും. പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച കഴിഞ്ഞു. വിക്ടറിനെ ബിജെപി നേതാക്കൾ കൊച്ചിയിലേക്ക് വിളിപ്പിച്ചു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്നു വിക്ടർ ടി തോമസ്. കഴിഞ്ഞ ദിവസമാണ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും വിക്ടർ ടി തോമസ് രാജിവെച്ചത്.

യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടർ ടി തോമസ് കുറ്റപ്പെടുത്തി. പ്രമുഖരായ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങൾ അറിയിക്കും. ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ജോണി നെല്ലൂരിന്റെ പ്രോഗ്രസീവ്  പാർട്ടിയിൽ ചേർന്ന് ബിജെപിയിൽ എത്താനായിരുന്നു ആദ്യ നീക്കം എങ്കിലും,ജോണിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം അവസാനം നേരിട്ട് ബിജെപി യിൽ ചേരുകയായിരുന്നു.ഇന്നലെ ജോണി നെല്ലൂരിന്റെ  പാർട്ടിയിൽ ചേരുമെന്ന് പറഞ്ഞിരുന്ന മുൻ എം എൽ എ ജോർജ് ജെ മാത്യുവും ചേർന്നിരുന്നില്ല.എന്റെ വീട്ടുപേര് പൊട്ടൻകുളം എന്നാണെങ്കിലും ഞാൻ പൊട്ടനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ലക്ഷം പേരുടെ കൺവൻഷൻ വിളിക്കുമെന്നാണ് പത്രസമ്മേളനത്തിൽ ജോണി നെല്ലൂർ പറഞ്ഞിരുന്നത്.ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന ആഡിറ്റോറിയം നിലവിൽ കേരളത്തിൽ ഇല്ല.കൊല്ലം ആശ്രമം മൈതാനമാണ് വലിയ മൈതാനം എന്നാൽ അവിടെയല്ല  കൺവൻഷൻ വിളിച്ചിട്ടുള്ളത്.വിക്ടർ ടി തോമസിനോടൊപ്പം പത്തനംതിട്ടയിൽ നിന്നും ആരും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാതെ വന്നപ്പോൾ,ഒട്ടേറെ ജോസഫ് ഗ്രൂപ്പ് സംസ്ഥാന നേതാക്കളെ വിളിച്ച് ബിജെപി യിൽ പോകാം എന്ന് പറഞ്ഞിരുന്നെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

കോട്ടയത്തെ ഒരു ജോസഫ് ഗ്രൂപ്പ് സമ്മേളനത്തിൽ വേദിയിൽ കയറിയിരുന്ന വിക്ടറിനെ  സീനിയർ നേതാവ്  ജോയി എബ്രഹാം വിരട്ടി താഴെയിറക്കിയതും അദ്ദേഹത്തിൽ കടുത്ത സംഘർഷം ഉളവാക്കിയിരുന്നു.മലയാളത്തിൽ പറഞ്ഞാൽ മാർക്സ്സിലാവില്ല എന്നുണ്ടോ ,വിക്ടറിനോട് തന്നെയാ പറഞ്ഞത്.എന്നൊക്കെ ജോയി എബ്രഹാം ശാസിച്ചപ്പോൾ വിക്ടറും മാനസീകമായി തകർന്നിരുന്നു.തന്റെ രാഷ്ട്രീയ ശത്രു ആയ ജോസഫ് എം പുതുശേരിയെ ജോസഫ് ഗ്രൂപ്പിൽ എടുത്തപ്പോൾ തന്നെ വിക്ടർ തകർന്നിരുന്നു. കർഷകർ കൂവപ്പൊടി ഉണ്ടാക്കുന്നത് പോലെയാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനം എന്നാണ് ജോസഫ് ഗ്രൂപ്പ് കേന്ദ്രങ്ങൾ പറയുന്നത്,പല തവണ തെളി ഊറ്റി കളഞ്ഞാണ് കൂവപ്പൊടി കിട്ടുന്നതെന്നാണ് കർഷകരുടെ രീതി..എക്സ്പെറി ഡേറ്റ് കഴിഞ്ഞവർ പൊക്കോട്ടെ എന്ന നിലപാടിലാണവർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version