മൊഹാലിയിൽ 850,തിരുവനന്തപുരത്ത് 1668,ഗാലറി നിരക്ക് കൂട്ടിയത് സീറ്റിന്റെ എണ്ണം കുറഞ്ഞിട്ടെന്ന് കെ സി എ - Kottayam Media

Kerala

മൊഹാലിയിൽ 850,തിരുവനന്തപുരത്ത് 1668,ഗാലറി നിരക്ക് കൂട്ടിയത് സീറ്റിന്റെ എണ്ണം കുറഞ്ഞിട്ടെന്ന് കെ സി എ

Posted on

തിരുവനന്തപുരം : കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ വൻ ടിക്കറ്റ് നിരക്കിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പുല്ലുവില കല്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ.ഇരിപ്പിടങ്ങൾ കുറഞ്ഞതോടെ വരുമാനത്തിൽ ഇടിവ് തട്ടാതിരിക്കാനാണ് കാര്യവട്ടം ട്വന്റി 20 ടിക്കറ്റ് നിരക്ക് കൂട്ടിയതെന്ന് കെ സി എ.18 ശതമാനം ജി എസ് ടി ക്ക് പുറമെ നഗരസഭയുടെ വിനോദ നികുതിയുമടക്കമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതെന്ന് അവർ പറയുന്നു.അതേസമയം കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി തുകക്കാണ് കെ സി എ ടിക്കറ്റ് വില്പന നിരക്കിട്ടിരിക്കുന്നത് . വിവിധ മാധ്യമങ്ങൾ വൻപിച്ച ടിക്കറ്റ് നിരക്കിനെതിരെ രംഗത്ത് വന്നെങ്കിലും അതൊന്നും ചെവികൊള്ളാത്ത രീതിയിൽ മുന്നോട്ട് പോകുകയാണ് അധികാരികൾ.

 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ കാര്യമായ പരിപാലനമില്ലാതെ തകർന്നത് നാലായിരത്തോളം ഇരിപ്പിടങ്ങൾ.സ്റ്റേഡിയം പരിപാലിക്കുന്ന കമ്പനി ഇവ മാറ്റിസ്ഥാപിച്ചതുമില്ല.അതുകൊണ്ടാണല്ലോ ഇതെല്ലാം ചേർത്ത് പാവപ്പെട്ട ക്രിക്കറ്റ് ആരാധകരുടെ തലക്ക് വച്ചുകൊടുത്തിരിക്കുന്നത്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയും,ഏറെ വിറ്റുവരവ് നേടുന്ന ഗാലറിക്ക് 1500 /- രൂപയുമാണ് നിരക്ക്.ടാക്സ് ഉൾപ്പെടെ 1688/- രൂപ നൽകണം.സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾ ആശ്രയിക്കുന്ന ഗാലറി ടിക്കറ്റിന്റെ നിരക്കാണ് കെ സി എ കുത്തനെ കൂട്ടിയത്.വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്.

 

അതേസമയം നാട്ടുകാരും മലയാളികളായ ക്രിക്കറ്റ് പ്രേമികളും കെ സി എയുടെ ടിക്കറ്റ് നിരക്കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.അറിയില്ലെങ്കിൽ സ്റ്റേഡിയം പരിപാലിക്കാൻ സർക്കാരിനേയോ അല്ലെങ്കിൽ ജനങ്ങളെ ഏൽപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.ഗ്രൗണ്ട് നേരാം വണ്ണം പരിപാലിക്കാതെ മത്സരങ്ങൾ വരുമ്പോൾ മാത്രം പൊടി തട്ടി എടുത്ത് ക്രിക്കറ്റ് പ്രേമികളെ ഇങ്ങനെ പിഴിയുന്നത് ശരിയാണോ കെ സി എ സാറന്മാരേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version