Kerala

സിപിഐ എമ്മിന് കൊട്ടാരമറ്റം യോഗസ്ഥലം നിഷേധിച്ചത് ചട്ടവിരുദ്ധം:സജേഷ് ശശി

പാലാ:സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോടനുബന്ധിച്ച് പൊതുസമ്മേളനം നടത്താൻ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ഭാഗം അനുവദിക്കാനുള്ള അപേക്ഷ നിരസിച്ച നഗരസഭ സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധം. 26 അംഗ കൗൺസിലിലെ 13 അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി എന്ന വാദം ഉയർത്തിയാണ് ചെയർപേഴ്സൺ പാസാക്കിയ തീരുമാനം അട്ടിമറിച്ച് സെക്രട്ടറി അപേക്ഷ നിരസിച്ചത്. പ്രതിപക്ഷമായ യുഡിഎഫ് – സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിന്റെ താൽപര്യപ്രകാരമാണ് സെക്രട്ടറിയുടെ നിയമ വിരുദ്ധ നടപടിയെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

നഗരസഭയ്ക്ക് ലഭിക്കുന്ന അപേക്ഷയിൽ അപേക്ഷകന് അനുകൂലമായ നിലപാടാണ് തദ്ദേശസ്ഥാപനം സ്വീകരിക്കേണ്ടത്. അപേക്ഷയിൽ എതിർപ്പുള്ളവർ ഇക്കാര്യം കൗൺസിൽ യോഗത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയും 48 മണിക്കൂറിനുള്ളിൽ വിയോജനക്കുറിപ്പ് നൽകുകയും ചെയ്യണമെന്നാണ് നഗരപാലിക നിയമത്തിലെ വ്യവസ്ഥ. ആകെ അംഗസംഖ്യയുടെ പകുതിയിൽ അധികം അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ഈ എതിർപ്പ് നിയമപരമായി രേഖപ്പെടുത്തേണ്ടതുമുണ്ട്. എന്നാൽ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം പ്രതിപക്ഷം തന്നെ അലങ്കോലപ്പെടുത്തിയതിനാൽ ഇത് സംബന്ധിച്ച് ചർച്ചയോ വോട്ടെടുപ്പോ ഉണ്ടായില്ല. അപേക്ഷയെ തങ്ങൾ എതിർക്കുന്നതായി ഇവരുടെ അഭിപ്രായം കൗൺസിൽ മിനിട്ട്സിൽ രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല. യോഗശേഷം 12 അംഗങ്ങൾ വിയോജനകുറിപ്പ് നൽകുക മാത്രമാണുണ്ടായത്. ഇതനുസരിച്ച് അജണ്ടയിൽ ഉൾപ്പെടുത്തി ചെയർപേഴ്സൺ പാസാക്കിയ തീരുമാനത്തെ ഒരംഗത്തിന്റെ കൂടി വിയോജന കറിപ്പ് വാങ്ങി കൗൺസിൽ അംഗങ്ങളിൽ പകുതി (13) പേർ വിയോജന കുറിപ്പ് നൽകിയെന്ന പേരിൽ സെക്രട്ടറി അട്ടിമറിക്കുകയായിരുന്നു.

നിയമപ്രകാരം 14 അംഗങ്ങളുടെ വിവിയോജിപ്പ് ഉണ്ടെങ്കിലേ അപേക്ഷ നിരസിക്കാനാകൂ. മാത്രമല്ല വിയോജനകുറിപ്പ് നൽകുന്ന അംഗങ്ങൾ കൗൺസിൽ യോഗത്തിൽ അപേക്ഷക്കെതിരെ വോട്ട് ചെയ്തിരിക്കണമെന്നും മുനിസിപ്പൽ നിയമത്തിൽ പറയുന്നു. കൂടാതെ സമാന ആവശ്യത്തിന് ഒരിക്കൽ അനുമതി നൽകിയാൽ അത് സംബന്ധിച്ച കൗൺസിൽ തീരുമാനത്തിന് മൂന്ന് മാസം പ്രാബല്യമുണ്ടായിരിക്കുമെന്ന് മുനിസിപ്പൽ നിയമം പറയുന്നു. ആകെ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണയും വോട്ടും ലഭിച്ചാലേ പുതിയ അപേക്ഷയിൽ മൂന്ന് മാസത്തിനുള്ളിൽ മുൻ തീരുമാനം ഭേദഗതി ചെയ്യാനാകൂ. കഴിഞ്ഞ ജൂലൈയിൽ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് നഗരസഭ കൗൺസിൽ തീരുമാന പ്രകാരം അനുവദിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടില്ല. ഇതനുസരിച്ച് മൂന്ന് മാസത്തിനുള്ളിൽ സെക്രട്ടറിയ്ക്ക് ലഭിക്കുന്ന സമാന അപേക്ഷ അനുവദിക്കുന്നതിലും മുൻ തീരുമാനം ബാധകമായിരിക്കും. ഈ നിലയിലും സെക്രട്ടറിയുടെ നടപടി ചോദ്യ ചെയ്യപ്പെടും.

ഇക്കാര്യങ്ങൾ മറച്ച് വച്ചാണ്13 അംഗങ്ങളുടെ വിയോജനക്കുറിപ്പ് ഉണ്ടെന്ന പേരിൽ നിയമ വിരുദ്ധവുവും വിവേചനപരവുമായ സെക്രട്ടറിയുടെ നടപടി. ഇക്കാര്യത്തിൽ സംഭവിച്ച പിഴവ് ബോധ്യപ്പെട്ട സെക്രട്ടറി യോഗം നടത്താൻ നിർമ്മാണത്തിലിരിക്കുന്ന മുനിസിപ്പൽ സ്‌റ്റേഡിയം നിർമ്മാണ കരാറുകാരന്റെ സമ്മതം തേടി അനുവദിച്ചതായി പാർട്ടി ഭാരവാഹിയായ അപേക്ഷകനെ അറിയിച്ചു. എന്നാൽ ഇത് നിരസിച്ച് യോഗം സ്വകാര്യ മൈതാനത്തേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് സിപിഐ എം ഏരിയ സെക്രട്ടറി സജേഷ് ശശി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top