Kottayam

ഒക്‌ടോബർ മൂന്നുമുതൽ കോഴാ മുതൽ കുറവിലങ്ങാട് പള്ളിക്കവല വരെയുള്ള ഭാഗത്ത് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാത്ത് വകുപ്പ്

 

കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് ജംഗ്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഒക്‌ടോബർ മൂന്നുമുതൽ കോഴാ മുതൽ കുറവിലങ്ങാട് പള്ളിക്കവല വരെയുള്ള ഭാഗത്ത് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.?

മൂവാറ്റുപുഴഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങൾ കുര്യനാടുനിന്നും മറ്റുവാഹനങ്ങൾ കോഴായിൽനിന്നും തിരിഞ്ഞ് കുറവിലങ്ങാട് പള്ളിക്കവലയ്ക്കു ശേഷം എം.സി റോഡിൽ പ്രവേശിക്കണം. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് എം.സി റോഡിലൂടെ യാത്ര തുടരാം. കോട്ടയം ഭാഗത്തേയ്ക്ക് ബസില്‍ യാത്ര ചെയ്യേണ്ടവര്‍ കോഴാ ബസ് സ്‌റ്റോപ്പിൽ നിന്നും കയറണം.

കുറവിലങ്ങാട് ടൗണിലെയും എംസി റോഡിലെയും തിരക്ക് പൂർണ്ണമായി ഒഴിവാക്കാൻ കെ.ആർ. നാരായണൻ ലിങ്ക് റോഡ് (കുറവിലങ്ങാട് സമാന്തര പാത / MC Road Bypass) പദ്ധതിയുടെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ഈ ബൈപ്പാസ് വരുന്നതോടെ വലിയ വാഹനങ്ങൾക്ക് ടൗണിൽ കയറാതെ കടന്നുപോകാൻ സാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top