Kerala

അപ്പോൾ കാണുന്നവരെ അപ്പാ ” എന്ന് വിളിക്കുന്നവരെ, അധാർമികമായും രാഷ്ട്രീയ മര്യാദകൾ ലംഘിച്ചും കൂടെ കൂട്ടിയതിന്റെ പരിണിത ഫലമാണ് ഇടത് മുന്നണി ഇപ്പോൾ അനുഭവിക്കുന്നത് എന്ന് സിപിഎം ഏരിയ സെക്രെട്ടറി ഓർക്കണമായിരുന്നു

പാലാ : സി.പി.ഐ.എം പാർട്ടി പരിപാടിയുടെ ഭാഗമായ പൊതുസമ്മേളനം നടത്തുവാൻ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് അനുവദിപ്പിക്കുവാൻ തങ്ങളുടെ മുന്നണി നഗരസഭ ഭരിക്കുമ്പോൾ സാധിക്കാതെ വന്നതിലുള്ള ജാള്യത മറയ്ക്കുവാനാണ് നഗരസഭാ സെക്രട്ടറിക്ക് എതിരെ സി.പി.ഐ.എം ഏരിയ സെക്രട്ടറി വസ്തുതകൾ മറച്ചുവെച്ച് പ്രസ്താവനയുമായി രംഗത്തിറങ്ങിയതെന്ന് യു.ഡി.എഫ് പാലാ മുനിസിപ്പാലിറ്റി പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ധാർമികത പാലിക്കാതെ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച കൗൺസിലർമാരെയും അധികാരാർത്തി പൂണ്ട സ്വതന്ത്ര കൗൺസിലറെയും പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തി ചാക്കിട്ട് പിടിച്ചാണ് ഇടത് മുന്നണി പാലാ മുനിസിപ്പാലിറ്റിയിൽ അധികാരം പിടിച്ചെടുത്തത്. ഇടത് മുന്നണി വോട്ട് ചെയ്ത് വിജയിപ്പിച്ച ചെയർപേഴ്സണും വൈസ് ചെയർമാനും ഇടതുപക്ഷം അധികാരത്തിൽ നിലനിർത്തുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും സി പി എമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയ്യാറാകാത്തതിന് യു.ഡി.എഫിന്റെ മുതുകത്ത് കുതിര കയറിയിട്ട് കാര്യമില്ല.

“അപ്പോൾ കാണുന്നവരെ അപ്പാ ” എന്ന് വിളിക്കുന്നവരെ, അധാർമികമായും രാഷ്ട്രീയ മര്യാദകൾ ലംഘിച്ചും കൂടെ കൂട്ടിയതിന്റെ പരിണിത ഫലമാണ് ഇടത് മുന്നണി ഇപ്പോൾ അനുഭവിക്കുന്നത്.

ഇടത് മുന്നണി വോട്ട് ചെയ്ത് വിജയിപ്പിച്ചവർ കാണിക്കാത്ത നന്ദിയും കൂറും കടപ്പാടും നിയമപരമായി മാത്രം നിലപാട് എടുക്കേണ്ട നഗരസഭാ സെക്രട്ടറി കാണിക്കണമെന്ന് വാശി പിടിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാട് എടുക്കാതെ യാഥാർത്ഥ്യങ്ങൾ മനസിലാക്കി ഇനി എങ്കിലും തങ്ങളെ ചതിച്ചവരെ മനസിലാക്കുന്നതിനുള്ള ആർജവം സി.പി.ഐ.എം കാണിക്കണം. മുനിസിപ്പാലിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ ആ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനം എടുക്കുവാൻ സാധിക്കുമെന്നിരിക്കെ, ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ഇനിയും പൊതുസമൂഹത്തിൽ അപഹാസ്യരാകുവാൻ നിങ്ങൾ തയ്യാറാകരുത്.

എന്ന്,

യു.ഡി.എഫ് പാലാ നഗരസഭ പാർലമെന്ററി പാർട്ടിക്ക് വേണ്ടി,

സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ,
(യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ,)

സിജി ടോണി തോട്ടത്തിൽ,
(കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ)

പ്രിൻസി സണ്ണി,
(കെ.ഡി.പി പാർലമെന്ററി പാർട്ടി ലീഡർ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top