കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം:കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും സമര പ്രഖ്യാപന പ്രതിഷേധ സംഗമവും

വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന കർഷകർ വൈകിട്ട് ആറുമണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി.

യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ പ്രതിഷേധ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷിജോ തടത്തിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോസ് കുഴികണ്ടം മുഖ്യപ്രഭാഷണം നടത്തി യൂത്ത് ഫ്രണ്ട് എം നേതാക്കളായവിപിൻ സി. അഗസ്റ്റിൻ, ആൽബിൻ വറപോള, പ്രിൻറോ ചെറിയാൻ, ബ്രീസ് മുള്ളൂർ, ജോമറ്റ് ഇളംതുരുത്തിയിൽ, പ്രിൻസ് ജോസഫ് ഡിജോ വട്ടോത്ത്, സിജി ചാക്കോ , ജേക്കബ് പിണക്കാട്ട് , സിബി മൈക്കിൾ റോബിൻ ആലപ്പുരക്കൽ, മാത്ത്യു അഗസ്റ്റിൻ, ഹരി ഡിവിൻ കുര്യൻ ജോബിൻ ജോസഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
കർഷകരുടെയും വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണ ജനങ്ങളുടെയും സ്വാഭാവിക ജീവിതത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
