Kerala

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് ഒന്‍പത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പില്ല. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top