Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ;ഒരു പവൻ സ്വർണത്തിന് 1,080 രൂപയാണ് വർധിച്ചത്

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് 1,080 രൂപയാണ് വർധിച്ചത്. ഗ്രാമിന് 135 രൂപയുടെ വർധനയും രേഖപ്പെടുത്തി. പവന് ഇന്ന് 92800 രൂപയായി.

കഴിഞ്ഞ ദിവസങ്ങളിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നിരിക്കുന്നത്. വിവാഹ സീസൺ സജീവമായിരിക്കെ സ്വർണവിലയിലെ വർധന സാധാരണക്കാർക്കും ആഭരണങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്കും തിരിച്ചടിയാകും.

അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.അതേസമയം, സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള അധിക ചെലവുകളും നൽകേണ്ടിവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top