തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണു മരിച്ചത്.
ഇന്നലെ രാത്രി നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്‌ജിലാണു സംഭവം. സുഹൃത്തുക്കൾ ചേർന്ന് മുറി വാടകയ്ക്കെടുത്തു മദ്യപിക്കുകയായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ സജുമോനെ ലോഡ്‌ജ് അധികൃതർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.