
ഈരാറ്റുപേട്ട .നഗരസഭയുടെ പ്രവർത്തനങ്ങൾ, പദ്ധതികൾ, അറിയിപ്പുകൾ, വിവിധ സേവനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി നഗരസഭയുടെ വെബ്സൈറ്റ് ലോഞ്ചിന്റെ ഉദ്ഘാടനം
കൗൺസിൽ ഹാളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഫ്സൽ ഇജാസ്, തസ്‌ലിൻ സിറാജ്, ബീമാ നാസർ, റൈന എം. എം., ഇൽമുനിസ ഷാഫി ,പാർലമെന്ററി പാർട്ടി ലീഡർമാരായ സി. പി. ബാസിത്, സവാദ് ഇഞ്ചക്കാടൻ, സുബൈർ വെള്ളാപ്പള്ളി, കൗൺസിലർമാരായ അൻവർ അലിയാർ, അമീൻ പിട്ടയിൽ, അഫ്സൽ വെള്ളൂപ്പറമ്പിൽ, ഷിയാസ് മുഹമ്മദ്,

സി. സി. എം. അബ്സാർ മുരിക്കോലിൽ ,ജെയിംസ് കുന്നേൽ, റാഷിദ് കെ. ഇ., ഷാഹുൽ മുരിക്കോലിൽ, രസ്ന ഹസീർ, സുറുമി യൂസുഫ്, ബീമാ സജീർ, നെസ്‌നി, സൗമി റാസി, സജ്മി ഷിഹാസ്, നസീറ, ജസ്‌ന ഷാഹിർ, ഷാജിത വി. എ. എന്നിവരും ടെക്നിക്കൽ അസിസ്റ്റന്റ് രമ്യയും പങ്കെടുത്തു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നഗരസഭയുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.