തമിഴ്നാട്ടിലെ ഭരണ കക്ഷിയായ തമിഴ് വെറ്റി കഴകത്തെ (ടി വി കെ) സംസ്ഥാന പാർട്ടിയായി തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു .തമിഴ്നാട്ടിലും പുതുശേരിയിലും ടി വി കെ യ്ക്ക് അംഗകരം ലഭിച്ചിട്ടുണ്ട് .

വിസിൽ ചിഹ്നമാണ് പാർട്ടിക്ക് അനുവദിച്ചിരിക്കുന്നത് .രൂപീകരിച്ച് 27 മാസത്തിനിപ്പുറം നടന്ന തെരഞ്ഞെടുപ്പിലാണ് പാർട്ടി തമിഴ്നാട്ടിൽ വിജയ കിരീടം ചൂടിയത് .ടി വി കെ യെ വിജയിപ്പിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും വിജയ് നന്ദി രേഖപ്പെടുത്തി.അഴിമതി രഹിതവും സുതാര്യവുമായ ഭരണമാകും ടി വി കെ കാഴ്ച്ച വയ്ക്കുക എന്നും വിജയ് സൂചിപ്പിച്ചു .

മുൻപ് സംഭവിച്ചിട്ടില്ലാത്ത ചരിത്ര നേട്ടം എന്നാണ് സംസ്ഥാന പാർട്ടിയായി അംഗീകരിച്ചതിനെ വിജയ് വിശേഷിപ്പിച്ചത് .ആകെ വിട്ട് ചെയ്തതിന്റെ 35 ശതമാനം വോട്ട് നേടിയതാണ് ടി വി കെ യെ അംഗീകരിക്കുവാൻ കാരണമായത് .മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച് ജനസേവനമാണ് പാർട്ടി ലക്ഷ്യമിടുന്നത്.അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന മിന്നും വിജയമാണ് പാർട്ടി ലക്ഷ്യമിടുന്നത്.