Kerala

ഈരാറ്റുപേട്ട ട്രാഫിക്ക് യൂണിറ്റ് നവംമ്പർ 2 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

 

ഈരാറ്റുപേട്ട . നിരന്തരം ഗതഗത കുരുക്ക് മൂലം വീർപ്പ് മുട്ടുന്ന ഈരാറ്റുപേട്ടക്ക് ഒരു ട്രാഫിക്ക് പോലീസ് യൂണിറ്റ് വേണം എന്ന നഗരസഭയുടെയും യു.ഡി എഫിന്റെയും ആവശ്യം . എം.ജെ. സബാസ്റ്റ്യൻ എം എൽ എ യുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി യാഥാർത്ഥ്യമാകുകയാണ്. നവംമ്പർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന്ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല ട്രാഫിക്ക് യൂണിറ്റ് നാടിന് സമർപ്പിക്കും. കടുവാമൂഴി ചേരുന്ന സമ്മേളത്തിൽ അഡ്വ എം. ജെ.സെബാസ്റ്റ്യൻ എം.എൽ.എ.അധ്യക്ഷത വഹിക്കും.

കടുവാമൂഴി ബസ് സ്റ്റാന്റന് സമീപംനഗരസഭയുടെ ഉടമസ്തതയിലുള്ള കെട്ടിടത്തിലാണ് ട്രാഫിക്ക് യൂണിറ്റ് പ്രവർത്തിക്കുക . ട്രാഫിക്ക് യൂണിറ്റ് ഉദ്ഘാടനം പരിപാടി വിജയിപ്പിക്കുവാൻ ചേർന്ന യു.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ചെയർമാൻ. കെ.ഇ. എ.ഖാദർ അധ്യക്ഷത വഹിച്ചു.

കോൺസ് ജില്ലാ സെക്രട്ടറി. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൻ അഡ്വ വി പി. നാസർ .കെ.എ. മുഹമ്മദ് ഹാഷിം . പി എച്ച് നൗഷാദ് . അനസ് നാസർ റാസി ചെറിയ വല്ലം. വീ.പി മജീദ്. യുസഫ് ഹിബ. റസിം മുതുകാട്ടിൽ, കെ.എ സാജിദ് . എസ്.എം. മുഹമ്മദ് കബീർ . ഷഹീർ കരുണ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top