Kerala

 മാണി സി കാപ്പനെതിരെയുള്ള ജോസ് കെ മാണിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തത്

പാലാ – മാണിസി കാപ്പന്റെ പേരിലുണ്ടായ കോടതിവിധിയെ കെഎം മാണിയുടെ ബാർകോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതി പരാമർശവുമായി താരതമ്യം ചെയ്ത ജോസ് കെ മാണിയുടെ പ്രസ്താവന ബാലിശവും യുക്തി രഹിതവും ആണെന്ന് കെഡിപി സംസ്ഥാന പ്രസിഡണ്ട് കെ ജെ ജോസ് മോൻ പറഞ്ഞു.

മാണി സി കാപ്പന്റെ കേസ് തികച്ചും വ്യക്തിപരമാണ് രാഷ്ട്രീയ രംഗത്ത് വരുന്നതിനുമുമ്പ് രണ്ടു വ്യക്തികൾ തമ്മിലുണ്ടായ ബിസിനസ് ഇടപാടുകൾ സംബന്ധിച്ചുള്ളതാണ് പരാതി എന്നാൽ കെഎം മാണിക്ക് എതിരായ കോടതി പരാമർശം വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനുവേണ്ടി പൊതു ഖജനാവിന് നഷ്ടമുണ്ടാക്കി എന്നും മന്ത്രി പദവി ദുരുപയോഗം നടത്തി

എന്നുള്ളതുമാണ് ഒരു ഭരണാധികാരിയുടെ ഗുരുതരമായ കൃത്യവിലോപ ത്തെയും ഭരണഘടന ലംഘനത്തെയും ധാർമിക അധപതനത്തേയും ആണ് അന്ന് കോടതി അതി രൂക്ഷമായി വിമർശിച്ചത് രണ്ടു തരത്തിൽപ്പെട്ട കേസുകൾ ഒരേ രീതിയിൽ താരതമ്യപ്പെടുത്താൻ ശ്രമിക്കുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജോസ് മോൻ തന്റെ പ്രസ്താവനയിൽ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top