
പെരിങ്ങുളം: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേള – Food Fest വൻ വിജയമായി.തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ
ഓഡിറ്റോറിയത്തിൽ ആരംഭിച്ച മേളയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.

വിവിധയിനം പലഹാരങ്ങൾ, പുഴുക്കുകൾ ,ജ്യൂസുകൾ തുടങ്ങി നാടൻ വിഭവങ്ങളുടെ വലിയ നിര തന്നെ കുട്ടികൾ ഒരുക്കി. ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലവും നമ്മുടെ നാടൻ ഭക്ഷണങ്ങളോടുള്ള ഇഷ്ടവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.