തൊടുപുഴ: മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ രാവിലെ 11നായിരുന്നു അന്ത്യം.ദീർഘകാലം എഐസിസി അംഗവും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്നു.

ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടർന്ന് പാർട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി പാലായിലെ അബ്കാരി കോൺട്രാക്ടർ മണർകാട് പാപ്പാന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടി രൂപീകരിക്കുകയും , കോട്ടയത്ത് ശക്തി പ്രകടനം നടത്തുകയും ചെയ്തിരുന്നു .കൂലിക്ക് ആളെ വച്ചുള്ള ആ പ്രകടനത്തിൽ പാലായിൽ നിന്നും അനേകർ പങ്കെടുത്തു .

2022ൽ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. 2009ൽ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. പിന്നീട് ഏറെക്കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.