Kottayam

പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി

പൂവരണി: തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി പൂജ, വിദ്യാഗോപാല മന്ത്രാർച്ചന, ഭാഗ്യസൂക്തം, ശ്രീസൂക്തം പുഷ്പാഞ്ജലികൾ, ത്രിമധുര നിവേദ്യം എന്നിവ ക്ഷേത്രത്തിൽ സമർപ്പിച്ചു.

പൂജാകർമ്മങ്ങൾക്ക് ക്ഷേത്രം മേൽശാന്തി കല്ലംപള്ളി വിഷ്ണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി മനോജ് നമ്പൂതിരി സഹകാർമ്മികനായി. പ്രത്യേക വഴിപാടായ വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് വൈശാഖ് നമ്പൂതിരിയും,

വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ഈശ്വരൻ നമ്പൂതിരിയും നേതൃത്വം നൽകി. പൂജാദി കർമ്മങ്ങളിൽ പങ്കുകൊള്ളാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top