പാമ്പാടി: പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് രണ്ട് യുവതികൾ മരിച്ചു.ഇന്ന് രാവിലെ 9 മണിയോട് അടുത്തായിരുന്നു സംഭവം.പൊൻകുന്നം ഭാഗത്തേയ്ക്ക് സഞ്ചരിച്ച മീനടം സ്വദേശിയായ ഒരു യുവതിയും പിന്നിൽ ഇരുന്ന യുവതിയുമാണ് മരിച്ചത്.

കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് ഇവരുടെ സ്കൂട്ടറിൽ വന്നിടിക്കുകയാരിരുന്നു. രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു എന്നതാണ് പ്രാധമിക നിഗമനം.സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

മരിച്ച സ്ത്രീകളുടെ വിവരങ്ങൾ ലഭിച്ചു .ആഷ്ലി I E L T S കഴിഞ്ഞ ദിവസം പാസ്സ് ആയിരുന്നു.ബാംഗ്ലൂരിൽ നിന്നും നാട്ടിൽ കഴിഞ്ഞ ദിവസം എത്തിയ സുഹൃത്ത് കൃപയോടൊപ്പം യാത്ര ചെയ്ത സ്കൂട്ടർ ബസുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.