പാലാ ഇന്ന് അമ്പാടിയാകും ;ആയിരം ഉണ്ണി കണ്ണന്മാർ ഇന്ന് ആനന്ദ നൃത്തമാടും .വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ശോഭ യാത്രക്കായി ഒരുക്കിയിട്ടുള്ളത്
. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാലായിൽ ഇന്ന് വിപുലമായ ശോഭായാത്ര നടക്കും. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരും ഗോപന്മാരും അണിനിരക്കുന്ന ശോഭായാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് മാറ്റുകൂട്ടും.ശ്രീകൃഷ്ണന്റെ ബാലലീലകളെ അനുസ്മരിപ്പിക്കുന്ന വിവിധ വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും ശോഭായാത്രയുടെ പ്രധാന ആകർഷണമാകും. ഭജനകളും വാദ്യമേളങ്ങളും ഉൾപ്പെടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ബാലഗോകുലങ്ങളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശോഭായാത്രകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പ്രധാന ജനകീയ മുഖമാണ്.പാലായിലും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയുടെ സന്ദേശമായ സ്നേഹവും ധർമ്മവും നന്മയും സമൂഹത്തിലേക്ക് പകരുന്ന ആഘോഷമായി ഇന്നത്തെ ശോഭായാത്ര മാറും.

ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിക്കുന്ന ശോഭായാത്ര നരസിംഹസ്വാമിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയും ആയി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു.
കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും കടപ്പാട്ടൂർ, വെളളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര 4.00 pm ന് ആരംഭിച്ച് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി പാലാ വലിയ പാലത്തിൽ സംഗമിച്ച് നഗരത്തിലെത്തിച്ചേർന്ന് ളാലം മഹാദേവ ക്ഷേത്രത്തിൽ നിന്നും കരൂർ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കളുമായി ചേർന്ന് പാലാ നഗരത്തിലൂടെ ളാലം പാലം ജംഗ്ഷനിലെത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ചു ളാലം പാലം ജംഗ്ഷനിലെത്തുന്നു.
ഇവിടെ വച്ച് എല്ലാ ശോഭായാത്രകളും ഒത്തുചേർന്നു മഹാശോഭായാത്രയായി നഗരംചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണ (ദേവീക്ഷേത്രം) ത്തിൽ സമാപിക്കുന്നു.ഇതിനോടനുബന്ധിച്ച് ഉറിയടിയും പാൽപ്പായസ വിതരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
അഡ്വ രാജേഷ് പല്ലാട്ട്;അനിൽ പി.ജി.എസ് എസ് മുരളീധരൻ പാറപ്പള്ളി;പി കെ സുരേന്ദ്രൻ മുരിക്കുപുഴ;ഹരിദാസ് കല്ലിടുക്കിനാനിക്കൽ;മധുസൂദനൻ കെ. കെ.;അഡ്വ. വിജയൻ;ബിജുകുമാർ ജി കരൂർ;പി ആർ രമേശ് കരൂർ;മനോജ് തെക്കേമേലേട്ട് കടപ്പാട്ടൂർ;കെ.കെ. സലിംകുമാർ;വിനോദ് പുന്നമറ്റം;ആർ ശങ്കരൻകുട്ടികെ. എസ്. ശിവദാസ്;വി. മുരളീധരൻ കടപ്പാട്ടൂർ;വി.സി. ചന്ദ്രൻ പാറപ്പള്ളി;സുധീർ കമലാനിവാസ് കടപ്പാട്ടൂർ;ജിലു കല്ലറയ്ക്കതാഴെ;കെ. എസ്. ഗിരീഷ് വെള്ളിയേപ്പള്ളി;അഭിലാഷ് രാജ് ഇടയാറ്റ്;കെ എം പ്രസീത് കടപ്പാട്ടൂർ ;സുനീഷ് വെള്ളാപ്പാട് ;സതീഷ് കുമാർ പാറപ്പള്ളി;കണ്ണൻ ചെത്തിമറ്റം;എം ആർ ബിനു മുരിക്കുംപുഴ;സൂര്യൻ വെള്ളിയേപ്പള്ളി;സ്മിത മനോജ് പൂവത്താനി, മായ വിശ്വനാഥൻ കടപ്പാട്ടൂർ ഹരിശങ്കർ നിലപ്പന, മനീഷ് ഇടയാറ്റ് റ്റി എൻ രാജൻ എം ആർ രാജേഷ്, റ്റി ആർ ശ്രീകുമാർ മനോജ് പൂവത്താനി;റ്റി ആർ അനന്തകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ശോഭായാത്രക്ക് സംഘടകത്വം വഹിക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ