India

തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം:കേസ് കൊടുക്കുമെന്ന് ടി വി കെ

തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ മൂക്കിൽ പഞ്ഞി വച്ച് ഇരിക്കുമെന്നും അവർ പ്രസംഗിച്ചു.

കനിമൊഴി വേദിയിൽ ഇരിക്കെ ആയിരുന്നു പരാമർശങ്ങൾ. ഇവരുടെ പ്രസംഗത്തിന് ഡി എം കെ അണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് ചെയ്തത്. വേദിയിൽ ഉണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കനിമൊഴിക്കും പ്രിയക്കും ഡി എം കെയ്ക്കുമെതിരെ ടി വി കെ സൈബർ പോരാളികൾ രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയെ നായ എന്നടക്കം വിളിച്ചുള്ള പ്രസംഗത്തിൻറെ പേരിൽ നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാണ് ടി വി കെ സൈബർ പോരാളികളുടെ ആവശ്യം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top