Kottayam

പാലായിലെ തിരക്ക് കുറയ്ക്കുന്ന ചേർപ്പുങ്കൽ മുത്തോലി കടവ് ഇടമറ്റം;ഭരണങ്ങാനം സമാന്തര റോഡ് പണി പൂർത്തിയാക്കാത്തതെന്തേ അധികാരികളെ

പാലാ. ചേര്‍പ്പങ്കല്‍_കിഴപറയാര്‍ ,ഭരണങ്ങാനം സമാന്തര പാതക്കു വേണ്ടി ഒരു പതിറ്റാണ്ടു മുമ്പു കല്ലിട്ട്  അംഗീകാരം ലഭിച്ചിട്ടും ഇതൂ വരെ നടപ്പിലിക്കുവാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ തരംഗിണി സാംസ്കാരിക സംഘം പ്രതിഷേധിച്ചു.

മുത്തോലി ,മീനച്ചില്‍ ,എന്നി പഞ്ചായത്തൂകളിലെ ഉള്‍ഗ്രാമ പ്രദേശങ്ങളുടെ വികസനത്തിനും ,മീനച്ചില്‍ പഞ്ചായത്ത്  ഓഫീസ് ,വില്ലേജ് ഓഫീസ് ,ഇടമറ്റം ,ഹൈസ്ക്കൂള്‍ ,മറ്റ് നിരവധി സ്ഥാപനങ്ങള്‍ ,എന്നിവിടങ്ങളിലേയ്ക് ഉള്ള  യാത്ര സൗകരൃങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഈ റോഡ് വികസനം മൂലം സാധിക്കുന്നതാണ് .
ചേര്‍പ്പങ്കല്‍ നിന്നും ആരംഭിപ്പിച്ചു മുത്തോലി കടവ്  ,പുളിക്കല്‍ പാലം ,മുരിക്കുമ്പുഴ  ,പാറപ്പള്ളി ,കിഴപറയാര്‍ ,ഇടമറ്റം കൂടി ഭരണങ്ങാനത്ത്  എത്തിചേരുന്ന സമാന്തര പാത പൂര്‍ത്തികരിച്ചാല്‍ പാലായിലെ എല്ലാ ബോള്ക്കുകളും ഒഴിവാക്കുവാന്‍ കഴിയുന്നതാണ്.

റോഡ് വികസനത്തിനായി പതിറ്റാണ്ടു മുമ്പു കല്ലിട്ടത്  മൂലം സ്വന്തം സ്ഥലവും  ,വീടും,വില്‍ക്കുവാന്‍ കഴിയാതൊയിരിക്കുകയാണ്. സമാന്തര പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിപ്പിക്കണമെന്നു തരംഗിണി സാംസ്കാരിക സംഘം ആവശൃപ്പെട്ടു .

തരംഗിണി നിര്‍മ്മിച്ചു വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ ഉദ്ഘാടനം സാഹിതൃകാരി അഡ്വ .കുമാരി അജിത്ത് നിര്‍വഹിച്ചു .പ്രസിഡണ്ട്  ജോസഫ് വെട്ടിക്കല്‍ അദ്ധൃക്ഷത വഹിച്ച  യോഗം സെക്രട്ടറി ജോയി കളരിക്കല്‍ ഉദ്‌ഘാടനം  ചെയ്തു  .ട്രഷറര്‍ സജിവ് നിരപ്പേല്‍ ,ജോജി തറക്കുന്നേല്‍ ,സണ്ണി വെട്ടം ,ലൂയീസ് മുക്കന്‍തോട്ടം ,അഡ്വ .കുമാരി അജിത്ത് ,ലൈലാമ്മ മാക്കുന്നേല്‍ ,എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top