Kerala

ഷാജിയെന്ന പൊതു പ്രവർത്തകൻ റോഡിൽ കിടന്നു പ്രതിഷേധിച്ചപ്പോൾ ;അടച്ച കച്ചേരിത്താഴം ചെറിയ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു

മൂവാറ്റുപുഴ:ഓണോഘോഷത്തോടനുബന്ധിച്ച് അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് കച്ചേരിത്താഴം ചെറിയ പാലം അടച്ചു.റോഡിന് കുറുകെ കിടന്ന് എം.ജെ ഷാജിയുടെ പ്രതിഷേധ സമരം ഫലം കണ്ടു.ലൈറ്റുകൾ അഴിച്ചു മാറ്റി പാലം ഗതാഗതത്തിന് തുറന്ന് നൽകി പോലീസ്.
മുവാറ്റുപുഴ . നഗര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണോഘോഷ പരിപാടികളുടെ ഭാഗമായി അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് കച്ചേരിത്താഴത്തെ ചെറിയ പാലം അടച്ചു.

ഇതേ തുടർന്ന് മുവാറ്റുപുഴയിലെ ഗതാഗതം മണിക്കൂർകളോളം താറുമാറാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളിയും പൊതു പ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം. ജെ. ഷാജി നെഹൃ പാർക്കിൽ ചെറിയ പാലത്തിന് കവാടത്തിന് മുന്നിലെ റോഡിൽ കിടന്ന് പ്രതിഷേധ സമരം നടത്തി.
ചെറിയ പാലം അടച്ചതു മൂലം നഗരത്തിൽ പുലർച്ച മുതൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

ഓണോഘോഷങ്ങളുടെ പേരിൽ പാലം അടച്ച് ദിവസങ്ങളോളം പാലത്തിന് കുറുകെയുള്ള അലങ്കാരങ്ങൾ സ്ഥാപിച്ചതിലൂടെ പൊതു ജനങ്ങളുടെ സുരക്ഷയ്ക്കും , സുഗമമായ ഗതാഗതത്തിനും വലിയ ഭീഷണിയായി മാറിയത് വലിയ പ്രതിഷേധത്തിന് കാരണമായി.മഴ നനഞ്ഞും സമരം തുടന്നു.
പോലീസ് എത്തി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാൻ കൂട്ടാക്കിയില്ല.

ഒടുവിൽ എസ് എച്ച് ഒയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ലൈറ്റ് ആൻ്റ് സൗണ്ട് ജീവനകാരെ വിളിച്ച് വരുത്തി പാലത്തിന് കുറുകെയുള്ള അലങ്കാരലൈറ്റുകൾ അഴിച്ച് മാറ്റി പാലം ഗതാഗതത്തിന് പോലീസ് തുറന്ന് നൽകിയപ്പോൾ മാത്രമാണ് എം.ജെ ഷാജി സമരം അവസാനിപ്പിച്ചത്. സമരത്തിന് പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു.പല സംഘടനകളും ഷാജിയുടെ ഈ ഒറ്റയാൻ സമരത്തിന് പിന്തുണ നൽകിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top