Kerala

പ്രളയ ബധിതരുടെ കൈ പിടിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി

 

പാലാ: ഓണത്തോടനുബന്ധിച്ച് പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി ബിജെപി പാലാ നിയോജകമണ്ഡലം കമ്മിറ്റി. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി നഷ്ട്ടം സംഭവിച്ച പാലാ നിയോജക മണ്ഡലത്തിലെ കുടുംബങ്ങൾക്കാണ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തത്.

തലപ്പലം, ഭരണങ്ങാനം, പാലാ മുനിസിപ്പാലിറ്റി, മുത്തോലി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റുകൾ ഓണക്കാലത്ത് ആശ്വാസമായത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരാണ് അർഹമായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ കൈമാറിയത്.

പ്രളയബാധിത കുടുംബങ്ങളുടെ ദുരിതത്തിൽ പങ്കുചേർന്ന്, ഓണത്തിന്റെ സന്തോഷം അവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഈ സേവനപ്രവർത്തനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

സേവനമാണ് സംഘടനയുടെ ശക്തി എന്നും ദുരിതമനുഭവിക്കുന്നവർക്കൊപ്പം ബിജെപി എന്നും ഉണ്ടാകും എന്നും നിയോജക മണ്ഡലം കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top