
പാലാ : വിശ്വമാനവിക സന്ദേശത്തിൻ്റെ ഉപജ്ഞാതാവായ ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി വാരാഘോഷത്തിന് പാലായിൽ വർണ്ണാഭമായ തുടക്കം. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 172 ചതയ ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
മണ്ഡലം പ്രസിഡൻ്റ് റ്റി.എൻ.ജഗന്നിവാസ് ദീപപ്രകാശനം ഉദ്ഘാടനം ചെയ്തു.

സഭ കേന്ദ്ര സമിതി അംഗം ഡോ.പി.ജി. സതീഷ് ബാബു, ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനൻ പുളിക്കൽ, മണ്ഡലം സെക്രട്ടറി റ്റി.കെ. വാരിജാക്ഷൻ, ട്രഷറർ വി.എൻ. സജി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പ്രാർത്ഥനായോഗവും വി.എൻ. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഗുരുദേവകൃതികളുടെ ആലാപനവും നടന്നു. മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ.ജി.ദാസ് , ശാർങ്ധരൻ കെഴുവംകുളം,പി. എച്ച്.ശിവദാസ് ,രാജു കിഴതിരി, രാജൻ ഈട്ടിക്കൽ, ജെമിനി ശിവദാസ് എന്നിവർ നേതൃത്വം നൽകി.
ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതിയുടെ നിർദ്ദേശപ്രകാരം ചിങ്ങം ഒന്നു മുതൽ കന്നി ഒൻപത് വരെ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായ ജ്ഞവും, ആഗസ്റ്റ് 21 മുതൽ 28 വരെ ഗുരുദേവ ജയന്തി വാരാഘോഷവും മണ്ഡലം, യൂണിറ്റ് തലങ്ങളിൽ നടന്നുവരികയാണ്. ഇതോടനുബന്ധിച്ച് ജില്ലയിൽ ഒൻപത് ജയന്തി സമ്മേളനങ്ങളും നൂറ് പ്രാർത്ഥനായോഗങ്ങളും നടത്തുമെന്ന് സഭ കേന്ദ്ര സമിതി ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അറിയിച്ചു