Kerala

കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് തൊഴിലാളിക്കു പരിക്ക്

 

മുണ്ടക്കയം ഈസ്റ്റ് · കാട്ടാനയെ കണ്ട് ഓടിയ എസ്റ്റേറ്റ് തൊഴിലാളി സ്ത്രീ വീണ് പരുക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയൻ (44)നാണ് പരുക്കേറ്റത്. ചെന്നാപ്പാറയിൽ നിന്ന്ജോലി കഴിഞ്ഞ് ഇന്നലെ 11 മണിയോടെ ഭർത്താവ് മൊത്ത് നടന്നു വരുമ്പോളായിരുന്നു കാട്ടാനയെ കണ്ടത്.

ഇരുവരും ഓടി രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടെ വീണ് രജിക്ക് പരുക്കേൽക്കുകയായിരുന്നു. പരിക്കേറ്റ രജിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വിവരം അറിഞ്ഞ ഉടൻ തന്നെ വനം വകുപ്പ് ദ്രുതകർമ്മ സേന സംഘം സംഘം എത്തി ആനയെ തുരത്തുന്നതിനുള്ള നടപടികൾ സ്വീക്കുകയും,

ആന ഉൾവനത്തിലേക്ക് പിൻവാങ്ങുകയും ചെയ്തിട്ടുണ്ട് സ്ഥലത്ത് ഇന്ന് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്ന് വനംവകുപ്പ് എരുമേലി റെയിഞ്ച് ഓഫീസർ രതീഷ് കെ.വി. അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top