Kerala

കൃഷിവകുപ്പിൻറെ ഓണച്ചന്ത 22 മുതൽ ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും

 

കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 മുതൽ 25 വരെ ഓണച്ചന്തകൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22 (ശനി) )ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ചാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. വകുപ്പ് നേരിട്ട് 79 കർഷകചന്തകളൊരുക്കും ഹോർട്ടികോർപ്പ് വഴി 41 വിപണികളും വിഎഫ്സികെ വഴി 16 വിപണികളും ജില്ലയിൽ സജ്ജമാക്കുന്നുണ്ട്.

പൊതുവിപണിയിലെ മൊത്തവ്യാപാരവിലയേക്കാൾ 10 ശതമാനം അധികം നൽകി കർഷകരിൽനിന്ന് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. ഓണവിപണിയിൽ പൊതുവിപണിയിലെ ചില്ലറവിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്.

ഓണച്ചന്തകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ഏകോപനസമിതിയോഗം ചേർന്നു. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ, വി.എഫ്.സി.കെ എന്നിവയുടെയും കർഷകരുടെയും പ്രതിനിധികൾ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top