India

പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

 

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്.

പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ് കർശ്ശന നിർദ്ദേശം നൽകി.

സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. കോൺഗ്രസിൻ്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു.

സോണിയയും ഖർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാൽ ആലാപനം തുടരുന്നതും വീഡിയോയിൽ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top