വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനാകെ മാതൃകയായ വിത്തുകുട്ട പാതാമ്പുഴയിൽ നടന്നു - Kottayam Media

Kerala

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനാകെ മാതൃകയായ വിത്തുകുട്ട പാതാമ്പുഴയിൽ നടന്നു

Posted on

കോട്ടയം :പൂഞ്ഞാർ :വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭൂമികയുടെ 78-ാമത് വിത്തുകുട്ട.ഭൂമികയുടെ 78-ാമത് വിത്തുകുട്ട പാതാമ്പുഴയിൽ നടന്നു.നിരവധി കർഷകരും വീട്ടമ്മമാരും വിദ്യാർത്ഥികളും വിത്തുകളും തൈകളും കൊണ്ടുവന്നു പങ്കിട്ടു. 40 ലേറെ – പച്ചക്കറി, ഫലവർഗ്ഗ- ഔഷധ – വൃക്ഷ ഇനങ്ങൾ ധാരാളമായി വിത്തുകുട്ടയിൽ കൈമാറി.

മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ അവധിക്കാല ഭക്ഷ്യ – ആരോഗ്യസ്വരാജ് പ്രവർത്തനങ്ങൾക്കായുള്ള വിത്തുകളും തെെകളും വിത്തുകുട്ടയിൽ നിന്നും ശേഖരിച്ചു. പാലാ രൂപതാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ കൃഷിത്തോട്ടത്തിൽ നിന്നും ശേഖരിച്ച വിത്തുകൾ വിദ്യാർത്ഥികൾ വിത്തുകുട്ടയിൽ നിക്ഷേപിച്ചു.

ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ പങ്കാളികളായ മരിയാ ഫാമിൽ നിന്നും മനു കര്യാപുരയിടം കൊണ്ടുവന്ന ജമെെക്കൻ സ്റ്റാർ ഫ്രൂട്ട് എല്ലാവരും കഴിച്ചുകൊണ്ടാണ് 78-ാം വിത്തുകുട്ട പൂർത്തിയാക്കിയത്.മാർട്ടിൻ തൈക്കാട്ട്, സിസ്റ്റർ ലിൻസ് മേരി , രജിത് രാജു, ബിജു പൂണ്ടിക്കുളം, മനു കര്യാപുരയിടം, ബാലചന്ദ്രൻനായർ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version