Kerala

കോട്ടയം ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 വൈകിട്ട് സാംസ്ക്കാരിക ഘോഷയാത്ര; എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 28 എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു.

അടുത്തയിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നേരിട്ട ബുദ്ധിമുട്ടുകളില്‍നിന്ന് ജില്ലയിലെ വലിയൊരു വിഭാഗം ആളുകള്‍ ഇനിയും പൂര്‍ണമായും കരകയറിയിട്ടില്ലാത്തതു പരിഗണിച്ച് ഓണാഘോഷങ്ങള്‍ മിതമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്‍റണി,ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്‍റെ പ്രതിനിധി അഡ്വ. ജെയ്സണ്‍ ജോസഫ്,കോട്ടയം ആര്‍.ഡി.ഒ നിജു ജേക്കബ്, തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ടി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, വിവിധ സാംസ്കാരിക കൂട്ടായ്മകളുടെയും സംഘടനകളുടെയും ഭാരവാഹികള്‍, വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top