കടയിൽനിന്ന് അഞ്ചര ലക്ഷം രൂപയും, ഏഴു പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ, നെടുമങ്ങാട് സ്വദേശി പിടിയിൽ - Kottayam Media

Kerala

കടയിൽനിന്ന് അഞ്ചര ലക്ഷം രൂപയും, ഏഴു പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ, നെടുമങ്ങാട് സ്വദേശി പിടിയിൽ

Posted on

നാഗർകോവിൽ : കരുങ്കലിലെ കടയിൽനിന്ന് അഞ്ചര ലക്ഷം രൂപയും, ഏഴു പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ, നെടുമങ്ങാട് സ്വദേശി പിടിയിൽ. വിവിധ കേസുകളിലെ പ്രതി വിജയനാണ് പിടിയിലായത്. കരുങ്കൽ സ്വദേശി ജോൺ ജേക്കബിന്റെ തേങ്ങാക്കടയിൽ കഴിഞ്ഞ മാസം നടന്ന കവർച്ചക്കേസ് അന്വേഷിച്ചുവന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം രാത്രി, കരുങ്കൽ ബസ് സ്റ്റാൻഡിൽവെച്ചാണ് വിജയനെ അറസ്റ്റുചെയ്തത്.

കവർന്ന പണവും സ്വർണാഭരണങ്ങളും സുഹൃത്തായ തിരുനെൽവേലി മാനൂർ സ്വദേശി ഇശക്കിയുടെ കൈവശം ഉള്ളതായി ചോദ്യംചെയ്യലിൽ വിജയൻ പോലീസിനെ അറിയിച്ചു. തുടർന്ന് ഇശക്കിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കവർച്ച നടത്തിയ തുകയിൽ വിജയൻ ഒരു ലക്ഷത്തിനു പുതിയ ബൈക്ക് വാങ്ങി ഇശക്കിക്ക് സമ്മാനിച്ചിരുന്നു.ബാക്കിത്തുകയാണ് സൂക്ഷിക്കാൻ ഏൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയായ വിജയൻ പാളയങ്കോട്ട ജയിലിൽ കഴിയുമ്പോഴാണ് ഇശക്കിയുമായി അടുപ്പത്തിലായതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version